24 April 2024 Wednesday

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; നിര്‍ബന്ധമാക്കി കേന്ദ്രം

ckmnews

വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടേയും ഐഎംഇഐ നമ്ബര്‍ വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യണം. 


 ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. വില്‍പ്പനയ്ക്കല്ലാതെ ടെസ്റ്റിങ്, റിസര്‍ച്ച്‌ എന്നിവയ്ക്കായി രാജ്യത്തേക്ക് എത്തിക്കുന്ന മൊബൈലുകളായാലും ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.