28 March 2024 Thursday

ചങ്ങരംകുളം സ്വദേശി ബാബു ഊരത്തിന് യു.എ.ഇ ഗോൾഡൻ വിസ

ckmnews

ചങ്ങരംകുളം സ്വദേശി ബാബു ഊരത്തിന് യു.എ.ഇ ഗോൾഡൻ വിസ


ചങ്ങരംകുളം: യു.എ.ഇ ഗോൾഡൻ വിസ നേടി ചങ്ങരംകുളം മാന്തടം അച്ചായത്ത്കുന്ന് സ്വദേശി ബാബു ഊരത്ത്. ഫ്ലാഷ് ഇലക്ട്രിക്കൽ വർക്ക്‌ എൽ. എൽ.സി കമ്പനി ഉടമയായാ ബാബു ഊരത്ത് 1993ലാണ് ആദ്യമായി അബുദാബിയിലെത്തുന്നത്.

നിലവിൽ ദുബായിലും അബുദാബിയിലുമായി 62 ഓളം സ്റ്റാഫുകളുള്ള മൂന്ന് സ്ഥാപനങ്ങൾ ബാബുവിനുണ്ട്. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമായി യു.എ.ഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോൾഡൻ വിസകൾക്കുള്ളത്.കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.