28 March 2024 Thursday

സിൽവർലൈൻ വരും, യാത്രാശീലങ്ങൾ മാറും; ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ റെയിൽ

ckmnews

സിൽവർലൈൻ യാഥാർത്ഥ്യമാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി കെ റെയിൽ അധികൃതർ രം​ഗത്ത്. തൊട്ടടുത്തുള്ള ജില്ലയിലേക്ക് പോകണമെങ്കിൽ പോലും മണിക്കൂറുകളാണ് ബസിലും ട്രെയിനിലും കാറിലുമൊക്കെ ചെലവഴിക്കേണ്ടത്. മികച്ച യാത്രാസൗകര്യങ്ങൾക്ക് നിലവിലുള്ള ഇക്കാലത്തും ഇങ്ങനെ നഷ്ടപ്പെടുത്താനുള്ളതാണോ മനുഷ്യന് ഏറ്റവും വിലപ്പെട്ട സമയം. സിൽവർലൈൻ വരും, യാത്രാശീലങ്ങൾ മാറും എന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്അത്സമയം, പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അലൈൻമെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ കെ റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല എന്നും റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.