24 April 2024 Wednesday

ചേലക്കടവ് നരണിപ്പുഴ ബണ്ട് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നതായി പരാതി

ckmnews

ചേലക്കടവ് നരണിപ്പുഴ ബണ്ട് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നതായി പരാതി


ചങ്ങരംകുളം:ചേലക്കടവ്-നരണിപ്പുഴ ബണ്ട് റോഡ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നതായി പരാതി.ബണ്ട് റോഡിൽ മദ്യപിക്കാനും ലഹരി വസ്തുക്കൾ  ഉപയോഗിക്കാനുമായി ദൂര സ്ഥലങ്ങളിൽ നിന്ന് വരെ ആളുകൾ എത്തുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ ബണ്ട് റോഡ് താത്കാലികമായി  അടച്ചിരിക്കുകയാണ്.നിലവിൽ ബണ്ട് റോഡിൽ വെള്ളം കയറിക്കിടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാതെ കിടക്കുന്നതിനാലും മരങ്ങളും ചെടികളും വളർന്ന് കിടക്കുന്നതിനാലുമാണ് സാമൂഹ്യ വിരുദ്ധർ ഇവിടെ കേന്ദ്രമാക്കിയിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത് .കഴിഞ്ഞ ദിവസം പ്രദേശത്ത് പരസ്യമായിരുന്ന് മദ്യപിച്ചിരുന്ന യുവാവിനെ ചോദ്യം നാട്ടുകാര്‍ ചോദ്യം ചെയ്തത് യുവാക്കളുമായി തര്‍ക്കത്തിന് കാരണമായിരുന്നു.പ്രദേശത്തെ സാമൂഹ്യ വിരുദ്ധശല്ല്യം കുറക്കാന്‍ പോലീസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.