24 April 2024 Wednesday

ചങ്ങരംകുളത്ത് മധ്യവയസ്കനെ മരത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളത്ത് മധ്യവയസ്കനെ മരത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളത്ത് മധ്യവയസ്കനെ മരത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശിയായ സുധാഭവനിൽ വിജയനെയാണ്

ചങ്ങരംകുളം എടപ്പാൾ റോഡിലെ കള്ള് ഷാപ്പിന് പുറകിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിന് മുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വയനാട് ഒറ്റക്ക് താമസിച്ചിരുന്ന വിജയൻ ഏതാനും ആഴ്ച മുമ്പ് ചങ്ങരംകുളത്ത് താമസിച്ചിരുന്ന സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു.പിന്നീട് ദിവസമായി ചങ്ങരംകുളത്ത് സ്വകാര്യ ക്വോർട്ടേഴ്സിൽ താമസിച്ച് വരികയാണ്.ചൊവ്വാഴ്ച കാലത്ത് ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും