23 April 2024 Tuesday

സ്വര്‍ണവില കുറഞ്ഞു; പവന് 36640

ckmnews

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി 1630 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് ഗ്രാമിന് 40 രൂപയും. പവന് 320 രൂപയും കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില ഗ്രാമിന് 4580 രൂപയായി. പവന് 36640 രൂപയിലുമെത്തി.


ഇന്നലെ സ്വര്‍ണ വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കൂടി 4620 രൂപയിലെത്തിയിരുന്നു. സ്വര്‍ണം പവന് 160 രൂപ കൂടി 36960 രൂപയായിരുന്നു ഇന്നലത്തെ വില.