25 April 2024 Thursday

ബ്രദേഴ്സ് കോക്കൂരിന് മാധ്യമം റീഡേഴ്സ് ഫോറത്തിന്റെ സ്നേഹോപഹാരം സമ്മാനിച്ചു

ckmnews

ബ്രദേഴ്സ് കോക്കൂരിന് മാധ്യമം റീഡേഴ്സ് ഫോറത്തിന്റെ സ്നേഹോപഹാരം സമ്മാനിച്ചു


ചങ്ങരംകുളം:ബ്രദേഴ്സ് കോക്കൂരിന് മാധ്യമം റീഡേഴ്സ് ഫോറത്തിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിച്ച ബ്രദേഴ്സ് ക്ലബിന്റെ ലൈബ്രറിയിലേക്കാണ് മാധ്യമം റീഡേഴ്സ് ഫോറം കോക്കൂർ ചാപ്റ്റർ രണ്ട് വർഷത്തെ മാധ്യമം ദിനപത്രവും,ആഴ്ചപതിപ്പും സ്പോൺസർ ചെയ്തത്.പദ്ധതിയുടെ സമർപ്പണം മാധ്യമം പ്രതിനിധി അബ്ദുട്ടി വളയംകുളം നിർവ്വഹിച്ചു.ബ്രദേഴ്സ് ക്ലബ് രക്ഷാധികാരി ഡോ: സലിം, പ്രസിഡണ്ട് മുനീർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

എം.കെ.മജീദ് ,ഇ.വി മാമു, അഷ്റഫ് എ.കെ, വി.വി ശശി, ഇ.വി മുജീബ് എന്നിവർ സന്നിഹിതരായി.