29 March 2024 Friday

എതിര് എം കുഞ്ഞാമൻ രചിച്ചആത്മകഥ ചർച്ച ചെയ്‌തു

ckmnews

എതിര് എം കുഞ്ഞാമൻ രചിച്ചആത്മകഥ ചർച്ച ചെയ്‌തു


ചങ്ങരംകുളം:എതിര് എം കുഞ്ഞാമൻ രചിച്ചആത്മകഥ ചർച്ച ചെയ്‌തു. ചങ്ങരംകുളം സാംസ്കാരിക സമിതിയുടെ പ്രതിവാര പുസ്തക ചർച്ചയിലാണ് എതിര് ചർച്ച ചെയ്തത്.സെക്രട്ടറി സോമൻ ചെമ്പ്രേത്ത്, എം കുഞ്ഞാമൻ എന്ന വിദ്യാഭ്യാസ വിചക്ഷണൻ തൻ്റെ കീഴാള ജീവിതാനുഭവങ്ങളെ സമരായുധമാക്കി മാറ്റുന്നു എന്ന് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി. മേരി ഗബ്രിയേൽ രചിച്ച് സിഎം രാജൻ വിവർത്തനം നിർവ്വഹിച്ച പ്രണയവും മൂലധനവും മാർക്സ് കുടുംബത്തിൻ്റെ സമ്പൂർണ്ണ ജീവിത കഥ എന്ന പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.