16 April 2024 Tuesday

എം.എസ്.എഫ് സംസ്ഥാന ജില്ലാ നേതാക്കന്മാർക്ക് സ്വീകരണം നൽകി

ckmnews

എം.എസ്.എഫ് സംസ്ഥാന ജില്ലാ നേതാക്കന്മാർക്ക് സ്വീകരണം നൽകി


ചങ്ങരംകുളം:എം എസ് എഫ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത അഷ്ഹർ പെരുമുക്കിനും, ജില്ലാ സെക്രട്ടറി റാഷിദ് കോക്കൂരിനും  എം.എസ്.എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി എന്നിവർ ചേർന്ന് നൽകി, എംഎസ്എഫ് ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് മിർഷാദ് ഒതളൂർ  അധ്യക്ഷത വഹിച്ചു, എം എസ് എഫ് മണ്ഡലം സെക്രട്ടറി എപി ജംഷീർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷബീർ മാങ്കുളം, എം.എസ്.എഫ് ഭാരവാഹികളായ എപി  ഫാഹിസ്, റമീസ് പെരുമുക്ക്, ശിബിൽ മാങ്കുളം, അക്മൽ മാനം കണ്ടത്ത്.ആത്തിഫ് എന്നിവർ സംബന്ധിച്ചു.