എകെടിഎ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

എകെടിഎ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ : ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ യൂണിറ്റ്, വാർഡ് ഭാരവാഹികൾക്കായി നേതൃ പരിശീലനം ക്ലാസ്സ് സംഘടിപ്പിച്ചു.എടപ്പാൾ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിശീലനക്ലാസ്സ് ജില്ലാ സെക്രട്ടറി പി ഡി സണ്ണി ഉത്ഘാടനം ചെയ്തു.തയ്യൽ തൊഴിൽ ശാസ്ത്രീയമായി അഭ്യസിക്കാനുള്ള മാർഗങ്ങൾ ലഭ്യമാക്കുo, സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് വേണ്ടി സമരങ്ങൾ ശക്തമാക്കേണ്ട സമയമാണിത്.തയ്യൽ തൊഴിലാളികൾക്കായി എകെടിഎ രൂപീകരിച്ച സാന്ത്വനം പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്.പി ഡി സണ്ണി അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ കെ പി സുന്ദരൻ,ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി എന്നിവർ സംസാരിച്ചു.ഏരിയ പ്രസിഡന്റ് എം വി നാസർ സ്വാഗതവും, സി വി ചന്ദ്രിക നന്ദിയും പറഞ്ഞു