25 April 2024 Thursday

ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്ഐ ഉപഹാരം നല്‍കി അനുമോദിച്ചു

ckmnews

ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്ഐ ഉപഹാരം നല്‍കി അനുമോദിച്ചു


ചങ്ങരംകുളം:എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം  കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും ഡിവൈഎഫ്ഐ മാട്ടം ടിപ്പുനഗർ  പ്രവർത്തകർ ഉപഹാരം നൽകി അനുമോദിച്ചു.ചേനക്കാട് പ്രദേശത്തെ കുട്ടികൾക്കുള്ള ഉപഹാരം സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി സത്യൻ ഉത്ഘാടനം നിർവഹിച്ചു.ബ്രാഞ്ച് സെക്രട്ടറി ഹംസ ചിറ്റയിൽ  കുഞ്ഞിപ്പ അയ്യങ്കുളം കുഞ്ഞിമോൻക്ക മാട്ടം,ഡിവൈഎഫ്ഐമേഖല കമ്മിറ്റി അംഗം അജ്മൽ സിപി,നിസാർ ബാബു,മുജീബ് മാട്ടം നിസാർ സിപി എന്നിവർ പങ്കെടുത്തു.മാട്ടം പ്രദേശത്തെ കുട്ടികൾക്കുള്ള ഉപഹാരം  ഏരിയ കമ്മിറ്റി  അംഗം വിവി കുഞ്ഞുമുഹമ്മദ് ഉത്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ സുഹറ ചിറ്റയിൽ  നാസർ മാട്ടം.സെലി മാട്ടം കബീർ മാട്ടം,സലാം മാട്ടം എന്നിവർ പങ്കെടുത്തു.ടിപ്പുനഗർ പ്രദേശത്തെ കുട്ടികൾക്കുള്ള ഉപഹാരം ബ്ലോക്ക് മെമ്പർ വിവി അബ്ദുട്ടി ഉത്ഘാടനം നിർവഹിച്ചു.ഷെരീഫ്  ജാഫർ ടിപ്പുനഗർ നൗഷാദ്  ഷെമീർ സിപി പങ്കെടുത്തു.ചങ്ങരംകുളം സൗത്ത് പ്രദേശത്തെ കുട്ടികൾക്കുള്ള ഉപഹാരം എല്‍സി സെക്രട്ടറി കെകെ മണികണ്ഠൻ ഉത്ഘാടനം നിർവഹിച്ചു.അനീഷ് മൊയ്‌ദുണ്ണി കിഴിഞ്ഞാലിൽ നസീർ കിഴിഞ്ഞാലിൽ  ഷെമീർ മാട്ടം. ജാഫർ കളത്തിൽ എന്നിവർ പങ്കെടുത്തു.