07 December 2022 Wednesday

മൂക്കുതല ശംസുൽ ഹുദാ മദ്രസ്സ മാനേജ്‍മെന്റ് കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ ക്‌ളാസ്സ്‌ സംഘടിപ്പിച്ചു

ckmnews

മൂക്കുതല ശംസുൽ ഹുദാ മദ്രസ്സ മാനേജ്‍മെന്റ് കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ ക്‌ളാസ്സ്‌ സംഘടിപ്പിച്ചു


ചങ്ങരംകുളം:നാട്ടിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ മഹല്ല് അടിസ്ഥാനത്തിൽ ബോധവൽക്കരണക്‌ളാസ്സ്‌ 

സംഘടിപ്പിച്ചു. മഹല്ലിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും ക്ലാസ്സിൽ സംബന്ധിച്ചു. ജാഫർ കെ ( former excise preventive) ക്ലാസ്സിന് നേതൃത്വം നൽകി.മൂക്കുതല പ്രദേശത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളും, ലഹരി മാഫിയ പിടിമുറുക്കുന്നതിലും  യോഗം ആശങ്കരേഖപ്പെടുത്തി.ഇതിനെതിരെയുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനും,ചെറുപ്പക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് സ്ക്വഡ് രൂപികരിക്കാനും തീരുമാസനിച്ചു. യോഗം, മഹൽ ഖത്തീബ് ഉസ്താദ് ഇർഷാദ് അശ്‌റഫി പൊന്നാനി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് യൂ പി മുഹമ്മത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇബ്രാഹിം മൂക്കുതല സ്വാഗതം ആശംസിച്ചു.ഷൗക്കത്ത് അലി ഉസ്താദ്, അനസ് ഉസ്താദ് തുടങ്ങിയവരും കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു.

ckmnews