23 April 2024 Tuesday

തൃക്കാവ് ദുർഗാഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് തുടങ്ങും

ckmnews

തൃക്കാവ് ദുർഗാഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് തുടങ്ങും


പൊന്നാനി : തൃക്കാവ് ദുർഗാഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം തിങ്കളാഴ്ച മുതൽ ഒക്ടോബർ അഞ്ചുവരെ നടക്കും. ഒക്ടോബർ മൂന്നിന് പൂജവെപ്പും നാലിന് പുറത്തെഴുന്നള്ളിപ്പും അഞ്ചിന് എഴുത്തിനിരുത്തലുമുണ്ടാകുമെന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഹിരൺ എം. ഷാ, എക്‌സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ, കാക്കൊള്ളി സോമസുന്ദരൻ, എൻ.പി. സേതുമാധവൻ എന്നിവർ അറിയിച്ചു.