28 March 2024 Thursday

ജി.എസ്.ടി ഓഫിസിലെ അതിക്രമം: അയിലക്കാട് സ്വദേശിക്കെതിരെ കേസ്

ckmnews

ജി.എസ്.ടി (ഐ.ബി) ഓഫിസില്‍ അതിക്രമിച്ചുകയറി അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തിയതിന് ഒരാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു.മലപ്പുറം അയിലക്കാട് കൊളങ്ങര ബനീഷിനെതിരെയാണ് കേസ്.ഇയാളെ പിടികൂടാനായിട്ടില്ല. ഇല്ലാത്ത ചരക്കുകള്‍ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും രേഖകളുമുണ്ടാക്കി 80 കോടിയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസില്‍ നേരത്തെ ഇയാള്‍ അറസ്റ്റിലായിരുന്നു.


50 ദിവസം റിമാന്‍ഡിലായിരുന്ന പ്രതി ഹൈകോടതിയില്‍നിന്ന് കര്‍ശന ഉപാധികളോടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കേസിലെ രണ്ടാം പ്രതി രാഹുലിനെ ചോദ്യം ചെയ്യുന്നതിനിടെ ജി.എസ്.ടി ഓഫിസില്‍ അതിക്രമിച്ച്‌ കയറിയ ബനീഷ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഇത് എതിര്‍ത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.