06 December 2022 Tuesday

കൊമ്പന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു

ckmnews

കൊമ്പന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു


വാടാനപ്പള്ളി: കൊമ്പൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ (36) ചരിഞ്ഞു. ഏങ്ങണ്ടിയൂരിലെ ചുള്ളിപ്പറമ്പിൽ ശശിധരന്റെ ആനക്കൊട്ടിലിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. പാദരോഗം പിടിപെട്ട് ചവിട്ടിനിൽക്കാൻ പറ്റാത്ത സ്ഥിതിയിൽ നാലു മാസമായി ചികിത്സയിലായിരുന്നു. ആരെയും ആകർഷിക്കുന്ന മേനിയഴകുള്ള അപൂർവം ആനകളിൽ ഒന്നായിരുന്നു വിഷ്ണു.



മത്സരപ്പൂരങ്ങളിൽ പ്രധാന ആകർഷണമായിരുന്നു ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ. തലപ്പൊക്ക മത്സരങ്ങളിലെ സ്ഥിരം പങ്കാളിയായിരുന്നു.


ഏങ്ങണ്ടിയൂർ ചുള്ളിപ്പറമ്പിൽ ശശിധരനാണ് ഉടമ. 1999-ൽ സോൺപുർ മേളയിൽനിന്ന് നാട്ടിലെത്തിച്ച ആനയെ 2000-ൽ ആണ് ശശിധരൻ വാങ്ങി വിഷ്ണുശങ്കർ എന്നു പേരിട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വരെ ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ രണ്ടുദിവസമായി ഭക്ഷണം കഴിക്കാതായി.



2006-ൽ പറവൂർ ചക്കമലശ്ശേരി ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ മംഗലാംകുന്ന് കർണനെ തോൽപ്പിച്ചതോടെയാണ് വിഷ്ണുശങ്കർ പ്രസിദ്ധനായത്. ആയിരംകണ്ണി ക്ഷേത്രം, ചാവക്കാട് വിശ്വനാഥക്ഷേത്രം, പാലക്കാട്, കൊല്ലം ജില്ലകളിലെയും ഉത്സവങ്ങളിൽ സ്ഥിരമായി പങ്കാളിയാകാറുണ്ട്

ckmnews