29 March 2024 Friday

അടുത്ത മാസം 21 ദിവസം ബാങ്കുകള്‍ക്ക് അവധി;

ckmnews

ഒക്ടോബര്‍ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  പുറത്തുവിട്ടു.ആര്‍ബിഐയുടെ പട്ടിക അനുസരിച്ച്‌, ഒക്ടോബര്‍ മാസത്തില്‍  21 ദിവസം പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് അവധിയാണ്. സംസ്ഥാനങ്ങള്‍ക്കനുസരിച്ച്‌ എല്ലാ പൊതു അവധി ദിവസങ്ങളിലും ചില പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകള്‍ അടച്ചിടും. അതാത് സംസ്ഥാന സര്‍ക്കാരുകളാണ് പ്രാദേശിക സംസ്ഥാന അവധികള്‍ തീരുമാനിക്കുന്നത്. അതിനാല്‍, നിങ്ങള്‍ക്ക് എന്തെങ്കിലും ബാങ്ക് ഇടപാടുകള്‍ നടത്താനുണ്ടെങ്കില്‍, ഒക്ടോബര്‍ മാസത്തിലെ അവധി ദിവസങ്ങളുടെ പട്ടിക പരിശോധിക്കുക.


2022 ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക.ഒക്ടോബര്‍ 1 - ബാങ്ക് അക്കൗണ്ടുകളുടെ അര്‍ദ്ധവാര്‍ഷിക ക്ലോസിംഗ് (ഗാങ്‌ടോക്ക്)


ഒക്ടോബര്‍ 2 - ഗാന്ധി ജയന്തി, ഞായറാഴ്ച


ഒക്ടോബര്‍ 3 - ദുര്‍ഗാപൂജ (അഗര്‍ത്തല, ഭുവനേശ്വര്‍, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്‌ന, റാഞ്ചി)


ഒക്ടോബര്‍ 4 - ദുര്‍ഗാപൂജ/ദസറ/ആയുധ പൂജ/ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മോത്സവം (അഗര്‍ത്തല, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഗാംഗ്ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, പട്ന, റാഞ്ചി, ഷില്ലോങ്, തിരുവനന്തപുരം)