19 April 2024 Friday

എടപ്പാൾ ടൗണിലെ ടേക്ക് എ ബ്രേക്ക് പദ്ധതി നാടിന് സമർപ്പിച്ചു

ckmnews

എടപ്പാൾ ടൗണിലെ ടേക്ക് എ ബ്രേക്ക് പദ്ധതി നാടിന് സമർപ്പിച്ചു


എടപ്പാൾ: ടൗണിലെ ടേക് എ ബ്രേക്ക് ട്രാഫിക്ക് റൗണ്ട് എബൗട്ട്  ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയവയുടെ സമർപ്പണം ഡോ. കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി വി സുബൈദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി പി മോഹൻദാസ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എൻ ആർ അനീഷ്,എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം  ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.