19 April 2024 Friday

എടപ്പാൾ പഞ്ചായത്ത് സീതി സാഹിബ് അക്കാദമിയ പാഠശാല സെക്കൻ്റ് എഡിഷൻ പൂർത്തിയായി

ckmnews

എടപ്പാൾ പഞ്ചായത്ത് സീതി സാഹിബ് അക്കാദമിയ പാഠശാല സെക്കൻ്റ് എഡിഷൻ പൂർത്തിയായി


എടപ്പാൾ : മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് തലങ്ങളിൽ നടത്തി വരുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ സെക്കൻ്റ് എഡിഷൻ എടപ്പാൾ പഞ്ചായത്തിൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിലക്കാട് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്നു.പാഠശാലയുടെ രണ്ടാംഘട്ട പരിപാടിയുടെ ഉദ്ഘാടനം 

മുസ്ലിം ലീഗ് തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ എൻഎ  കാദർ അയിലക്കാട് 

 നിർവഹിച്ചു.പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി പെരുമ്പറമ്പ് സ്വാഗതവും 

പഞ്ചായത്ത്‌ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഷെരീഫ് കെ.വി അദ്ധ്യക്ഷതയും വഹിച്ചു.മുഖ്യ പ്രഭാഷണം മണ്ഡലം ജന :സെക്രെട്ടറി പത്തിൽ സിറാജ് നിർവഹിച്ചു.വാർഡുകളിൽ നിന്നും പ്രത്യേകം രജിസ്റ്റർ ചെയ്യപ്പെട്ട പ്രതിനിധികളെ പഠിതാക്കളായി ഉൾപ്പെടുത്തി രണ്ടുവിഷയങ്ങളിലായി ക്ലാസ്സുകൾ സംഘടിപ്പിച്ചാണ് പാഠശാലകൾ നടത്തി വരുന്നത്."ഇന്ത്യൻ ഭരണ ഘടന" 

മുസ്‌ലിം ലീഗും, മുന്നണി രാഷ്ട്രീയവും" എന്ന വിഷയത്തിൽ അഫ്സൽ മയ്യേരി ക്ലാസ്സെടുത്തു.സീതി സാഹിബ്‌ പാഠശാല പഞ്ചായത്ത്‌ കോർഡിനേറ്റർ ഖാദിർ ബാഷ നന്ദി രേഖപെടുത്തി.യൂത്ത് ലീഗ് ഭാരവാഹികളായ ഫൈസൽ പികെ, അജ്മൽ കോലൊളമ്പ് 

മുസ്ലിം ലീഗ് ഭാരവാഹികളായ കെവിഎം ലൈസ് , റസാഖ് അയിലക്കാട്, സുലൈമാൻ ടിപി, അസീസ് കരിമ്പനക്കൽ, നാസർ പികെ മജീദ് കെവി

തുടങ്ങിയവരും നേതൃത്വം നൽകി