23 April 2024 Tuesday

നാഷണൽ സർവ്വീസ് സ്കീം - ദിനാചരണവും ഫ്രീഡം വാൾ സമർപ്പണവും നടത്തി

ckmnews

നാഷണൽ സർവ്വീസ് സ്കീം - ദിനാചരണവും ഫ്രീഡം വാൾ സമർപ്പണവും നടത്തി


ചങ്ങരംകുളം:എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിൽ  പതാക ഉയർത്തൽ,എൻഎസ്എസ് സന്ദേശം , ഫ്രീഡം വാൾ സമർപ്പണം, സ്കൂൾ ക്ലീനിംഗ്,എന്നിവ നടന്നു.സ്കൂളിലെ പ്രമുഖ വ്യക്തികളെയും മുൻകാല പ്രോഗ്രാം ഓഫീസർ മാരെയും , ഭിന്നശേഷി വിഭാഗത്തിൽ ഇന്ത്യൻ ടീമിൽ സെലക്ഷൻ  കിട്ടിയ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കരീം പാവിട്ടപ്പുറം  എന്നിവരെ യും ചടങ്ങിൽ ആദരിച്ചു. നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഫ്രീഡം വാൾ അസ്സബാഹ് ട്രസ്റ്റ് സെക്രട്ടറിഹമീദ് മാസ്റ്റർ, പ്രിൻസിപ്പാൾ വില്ലിംഗ്ടൺ പി.വി എന്നിവർ സ്കൂളിന് സമർപ്പിച്ചു.എൻഎസ്എസ്  പ്രോഗ്രാം ഓഫീസർ ജംസിയ , അദ്ധ്യാപകരായ സുരേഷ് ബാബു, അനിൽ കെ , തൻസീർ എ, പ്രിയ കെ , സുമിത ടി എസ് , സജ്ന എസ്, അലി പിബി ബഷീർ ടി എം  എന്നിവർ പങ്കെടുത്തു.