25 April 2024 Thursday

തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം മരണം രണ്ടായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ അബ്ദുസമദും മരിച്ചു

ckmnews

തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം മരണം രണ്ടായി


പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം  പള്ളിക്കര സ്വദേശിയായ അബ്ദുസമദും മരിച്ചു


ചങ്ങരംകുളം:പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് വാടക വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. ചങ്ങരംകുളം പള്ളിക്കര സ്വദേശിയും പട്ടിത്തറയിൽ വാടകക്ക് താമസിച്ച് വരികയും ചെയ്തിരുന്ന അമയിൽ അബ്ദുസമദ്(44)ആണ് ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്.അബ്ദു സമദിന്റെ ഭാര്യ ഷെറീന (37)അപകടത്തിൽ മരിച്ചിരുന്നു.ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് കുടുംബം വാടകക്ക് താമസിച്ച് വന്ന വീട്ടിൽ  അപകടം ഉണ്ടായത്.തൃത്താല പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.പരിക്ക് പറ്റിയവരെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു.ഗുരുതരമായി മകനും ചികിത്സയിലാണ് .തൃത്താലയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് അബ്ദുൽ സമദ്. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്.അബ്ദുസമദിന് രണ്ട് മക്കളാണ് ഉള്ളത്. അബ്ദുസമദിന്റെ പ്രായമുള്ള ഉമ്മയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന നാല്  സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്