25 April 2024 Thursday

രോഗിയുമായി പോയ ആംബുലന്‍സ് സ്‍കൂട്ടറിലിടിച്ചു, 2 പേര്‍ക്ക് ദാരുണാന്ത്യം

ckmnews



തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ദേശീയപാതയിൽ ആംബുലൻസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികർ മരിച്ചു. ആറ്റിങ്ങൽ ഊരൂപൊയ്ക അഖില ഭവനിൽ അനിൽകുമാർ (51) ശാസ്തവട്ടം ചോതിയിൽ രമ (47) എന്നിവരാണ് മരിച്ചത്. മംഗലപുരത്ത് ദേശീയ പാതയിൽ തോന്നയ്ക്കൽ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് ആംബുലൻസ് ഇടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തിന് വർക്കലയിൽ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് സ്കൂട്ടറിലിടിച്ചത്.