24 April 2024 Wednesday

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ സ്കൂൾ കലോൽസവം സംഘടിപ്പിച്ചു

ckmnews

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ സ്കൂൾ കലോൽസവം സംഘടിപ്പിച്ചു


എടപ്പാൾ ഉപജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി  കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ സ്കൂൾ കലോൽസവം സംഘടിപ്പിച്ചു പി.ടി.എ പ്രസിഡണ്ട് കെ.പി.സൂര്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, സംസ്കൃതം, ഉറുദു പദ്യം, പ്രസംഗം, ലളിതഗാനം, തിരുവാതിരക്കളി, ഒപ്പന, നാടോടി നൃത്തം ,ഭരതനാട്യം, സംഘഗാനം, ദേശഭക്തി ഗാനം എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.