19 April 2024 Friday

ഓർമയിലെ കലാലയം'കുടുംബ വിനോദയാത്ര സംഘടിപ്പിച്ചു

ckmnews

ഓർമയിലെ കലാലയം'കുടുംബ വിനോദയാത്ര സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1994-95 എസ്എസ്എൽസി ബാച്ച്  (10A)സഹപാഠികൾ ഓർമയിലെ കലാലയം'എന്ന പേരിൽ കുടുംബ വിനോദയാത്ര സംഘടിപ്പിച്ചു.രണ്ടര പതിറ്റിറ്റിന് ശേഷം വിവിധ കോണിലായിരുന്ന സഹപാഠികളെ കൂട്ടിച്ചേർത്താണ് പഴയ കാല സുഹൃത്തുക്കൾ കുടുംബത്തോടൊപ്പം വിനോദയാത്ര സംഘടിപ്പിച്ചത്.വരും വർഷങ്ങളിൽ കൂട്ടായ്മയിൽ നിന്ന് കൊഴിഞ്ഞ് പോയവരെ കൂട്ടി ചേർക്കാനും വിപുലമായ രീതിയിൽ സംഘമിക്കാനും തീരുമാനിച്ചാണ് സംഘം പിരിഞ്ഞത്.