19 April 2024 Friday

ആസൂത്രിതം, മുഖംമൂടി ധരിച്ചെത്തി:ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല കരുത്തുറ്റ നടപടി

ckmnews

ആസൂത്രിതം, മുഖംമൂടി ധരിച്ചെത്തി:ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല കരുത്തുറ്റ നടപടി


ഭൂരിപക്ഷ വർഗീയത നടത്തുന്ന ആക്രമങ്ങളിൽനിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ന്യൂനപക്ഷം വർഗീയമായി സംഘടിച്ചാൽ കഴിയില്ല. അത് ആത്മഹത്യാപരമായ നീക്കമാണ്. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കപ്പെടണം. വർഗീയത ഏതായാലും നാടിന് ആപത്താണ്. ജനങ്ങളുടെ ഒരുമയാണ് വർഗീയതയുടെ ഭാഗമായി തകർക്കപ്പെടുന്നത്. എല്ലാ വർഗീയതയെയും ശക്തമായി എതിർത്ത് മതനിരപേക്ഷതയ്ക്കായി നിലനിൽക്കണം.


രാജ്യത്ത് വർഗീയത ഉയർത്തുന്ന ഭീതിജനകമായ അന്തരീക്ഷമുണ്ട്. അതിന്റെ ഭാഗമായി സംഘർഷവും കൂട്ടക്കൊലകളും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിലും അത്തരം ആപത്തിൽനിന്ന് തീർത്തും മുക്തമായ സംസ്ഥാനമായി കേരളം നിലകൊള്ളുകയാണ്. ഇവിടെ വര്‍ഗീയ ശക്തികൾ ഇല്ലാത്തതു കൊണ്ടല്ല അങ്ങനെയായത്. നല്ല രീതിയിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിനു കഴിയുന്നതിനാലാണ്. വർഗീയതയെ താലോലിക്കാത്ത സമൂഹത്തിന്റെ നിലപാടും ഇതിനു സഹായകരമാണ്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.