29 March 2024 Friday

മുസ്‌ലിം ലീഗ് മാങ്കുളം യുണിറ്റ് കൺവെൻഷൻ മുബാറക്ക് കോക്കൂർ ഉദ്ഘാടനം ചെയ്തു

ckmnews

മുസ്‌ലിം ലീഗ് മാങ്കുളം യുണിറ്റ് കൺവെൻഷൻ മുബാറക്ക് കോക്കൂർ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം :മുസ്‌ലിം ലീഗ് ,മുസ്‌ലിം യൂത്ത് ലീഗ് ,എംഎസ്എഫ് ,കെഎംസിസി തുടങ്ങി മുഴുവൻ യുണിറ്റ് കമ്മിറ്റികളെയും ഉൾപ്പെടുത്തി മുസ്‌ലിം ലീഗ് മാങ്കുളം യുണിറ്റ് കമ്മിറ്റി നടത്തിയ കൺവെൻഷൻ ഫുജൈറ കെഎംസിസി സംസ്ഥാന പ്രസിഡന്റ് മുബാറക്ക് കോക്കൂർ ഉദ്ഘാടനം ചെയ്തു.ഷബീര്‍ മാങ്കുളം അധ്യക്ഷത വഹിച്ച കൺവെൻഷനിൽ കെവി മുഹമ്മദ് മൗലവി മൂഖ്യ പ്രഭാഷണം നടത്തി .മൊയ്‌തീൻ സിവി ,മൊയ്‌ദു കെവി ,ഉമ്മർ കെവി ,ഷഹീർ കെവി ,അലി പണ്ടാരത്തിൽ,അലിമോൻ കെവി ,ഷൗക്കത്ത് പി ,മജീദ് എം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു .ഫായിസ് മുഹമ്മദിന്റെ ഖിറാഅത്ത് പാരായണത്തോടെ ആരംഭിച്ച കൺവെൻഷന് സബീൽ സ്വാഗതവും ഷിബിൽ എംജെ നന്ദിയും പറഞ്ഞു .