29 March 2024 Friday

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തിങ്കളാഴ്ച തുടക്കമാവും

ckmnews

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തിങ്കളാഴ്ച തുടക്കമാവും


എടപ്പാൾ: ചങ്ങരംകുളം മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് സെപ്റ്റംബർ 26ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട്  അഞ്ചുമണിക്ക് നവരാത്രി ആഘോഷ പരിപാടികൾ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി ആർ മുരളി മുഖ്യപ്രഭാഷണവും പി ചിത്രൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും നടത്തും കൂടാതെ മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രസിദ്ധ സംഗീതജ്ഞരായ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, മാതങ്കി സത്യമൂർത്തി, ഡോ. ബേബി ശ്രീരാം ചെന്നൈ, ഡോ. വെള്ളിനേഴി സുബ്രഹ്മണ്യം, ഭരദ്വാജ് സുബ്രഹ്മണ്യം, ഡോ. കോട മ്പിള്ളി ശ്രീരഞ്ജിനി, രഘുനാഥൻ സാവിത്രി, മീരാ രാംമോഹൻ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 6.30ന് സംഗീതകച്ചേരി അവതരിപ്പിക്കുന്നതാണ്. 29ന് കലാമണ്ഡലം ഈശ്വരനുണ്ണി ചാക്യാർകൂത്ത് അവതരിപ്പിക്കുന്നു. പകൽ സമയത്തും നൃത്ത സംഗീതാർച്ചനകൾ ഉണ്ടായിരിക്കു ന്നതാണ്. ദുർഗ്ഗാഷ്ടമി മുതൽ (ഒക്ടോബർ 3) സരസ്വതിപൂജയും ഗ്രന്ഥപൂജയും ഉണ്ടായിരിക്കുന്ന താണ്. മഹാനവമി നാളിൽ (4ന്) രാവിലെ 8മണിക്ക് പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ച രത്ന കീർത്തനാലാപനവും 11മണിക്ക് തിരൂർ രാഗമാലിക മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന സംഗീ താർച്ചനയും 3.30ന് നവാവരണ കീർത്തനാലാപനവും ഉണ്ടായിരിക്കും. അന്ന് രാവിലെ 10ന് പ്രത്യേക പാൽപായസനിവേദ്യവും വിപുലമായ പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്. 5ന് വിജയദശമി ദിന ത്തിൽ രാവിലെ 6.30 മുതൽ ചെറിയകുട്ടികളെ എഴുത്തിനിരുത്തൽ ആരംഭിക്കുന്നതാണ്. അന്ന് രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ നൃത്തവിദ്യാലയങ്ങ ളുടെ ആഭിമുഖ്യത്തിൽ നൃത്താർച്ചനയും, തിരുവാതിരക്കളിയും, ഉണ്ടായിരിക്കുന്നതാണ്. വിദൂര സ്ഥല ങ്ങളിൽ നിന്നും ദർശനത്തിന് എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനും ഉച്ചക്ക് അന്നദാനത്തിനും ഏർപ്പാട് ചെയ്തിട്ടുണ്ട്. ഈ വർഷത്തെ നവരാത്രി ആഘോ ഷത്തിൽ 600ലധികം കലാകാരൻമാർ സംഗീത നൃത്താർച്ചനകൾ അവതരിപ്പിക്കുന്നു എന്നതും മറ്റൊരു സവിശേഷതയാണന്നും സംഘാടകർ പറഞ്ഞു.  ദേവസ്വം ചെയർമാൻ  വത്സലൻ കെ പി, പി പി കൊച്ചുകുട്ടി,  എം നാരായണൻ നമ്പൂതിരി, പി എൻ കൃഷ്ണമൂർത്തി,ശങ്കരനാരായണൻ പന്താവൂര്‍മന, പി കെ രാജൻ  എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.