25 April 2024 Thursday

വ്യാപാരി വ്യവസായി ഏകോപന സമിതി പിഎസ്ടി ദക്ഷിണമേഖല ക്യാമ്പ് ചങ്ങരംകുളത്ത് നടന്നു

ckmnews

വ്യാപാരി വ്യവസായി ഏകോപന സമിതി പിഎസ്ടി ദക്ഷിണമേഖല ക്യാമ്പ് ചങ്ങരംകുളത്ത് നടന്നു


ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ യൂണിറ്റ്, മണ്ഡലം പ്രസിഡന്റ്,സെക്രട്ടറി, ട്രഷർ എന്നിവർക്കായി ജില്ലയുടെ 3 കേന്ദ്രങ്ങളിൽ നടക്കുന്ന പിഎസ്ടി ക്യാമ്പുകളുടെ ഭാഗമായി നടന ദക്ഷിണമേഖല ക്യാമ്പ് ചങ്ങരംകുളം പന്താവൂർ ക്രിയേറ്റീവ് ബിസ്നസ് ഹീലിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞാവുഹാജി ഉൽഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡന്റ് പി.പി. ബഷീർ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സിക്രട്ടറി കുഞ്ഞി മുഹമ്മദ് പൂക്കോട്ടുപാടം,ജില്ലാ ട്രഷറർനൗഷാദ് കളപാടൻ, ജില്ലാ നേതാക്കളായ പ്രകാശ് എടപ്പാൾ, വിനോദ് പി.മേനേൻ നിലമ്പൂർ,നിവിൽ മഞ്ചേരി, സിബി വയലിൽ, ഹകിം ചുങ്കത്തറ, പി.പി. ഖാലിദ്, മണി വളാഞ്ചേരി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.അഡ്വ. ദിനേശ് വാര്യർകോഴിക്കോട് ട്രൈനിംഗ് സെഷന് നേതൃത്വം നൽകി.മധ്യമേഖലാ ക്യാമ്പ് സപ്തമ്പർ 28 ന് കൊണ്ടോട്ടിയിലും, 29 ന് ഉത്തര മേഖലാ ക്യാമ്പ് മഞ്ചേരിയിലും നടക്കും.