25 April 2024 Thursday

ഐ എ എം ഇ തൃശൂർ സോൺ കലോത്സവം ഇന്ന് മുതൽ പന്താവൂർ ഇർശാദിൽ നടക്കും

ckmnews

ഐ എ എം ഇ തൃശൂർ സോൺ കലോത്സവം ഇന്ന് മുതൽ പന്താവൂർ ഇർശാദിൽ നടക്കും


ചങ്ങരംകുളം : ഐ എ എം ഇ തൃശ്ശൂർ സോൺ ആർട്സ് ഫെസ്റ്റ് " ആർട്ടോറിയം - 22"ഇന്ന് പന്താവൂർ ഇർശാദിൽ തുടക്കമാവും തൃശ്ശൂർ, പാലക്കാട് , മലപ്പുറം ജില്ലകളിലെ ഐ എ എം ഇ സ്കൂൾ കലാപ്രതിഭകൾ സംഗമിക്കുന്ന കലോത്സവം സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 150 ഓളം ഇനങ്ങളിൽ 900 ൽ അധികം പ്രതിഭകൾ വിവിധ കാറ്റഗറികളിലായി മത്സരിക്കും കലോത്സവത്തിന് വേദിയാകുന്ന ഇർശാദ് ക്യാമ്പസിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.