24 April 2024 Wednesday

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം.

ckmnews

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡിനാണ് സിയാല്‍ അര്‍ഹമായിരിക്കുന്നത്.

കോവിഡ് കാലയളവില്‍ യാത്രക്കാര്‍ക്ക് മികച്ചതും സുരക്ഷിതവുമായ യാത്ര സൗകര്യം ഏര്‍പ്പെടുത്തിയതിലൂടെയാണ് അംഗീകാരത്തിന് അര്‍ഹത നേടിയത്.


2021- 22 ല്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 'മിഷന്‍ സേഫ്ഗാര്‍ഡിംഗ്' പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഈ പദ്ധതിയിലൂടെയാണ് സിയാലിനെ തിരഞ്ഞെടുത്തത്. ആഗോള വ്യോമയാന മേഖലയില്‍ വിമാനത്താവളങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡ്.


യാത്രക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് പുറമേ, ഇത്തവണ വിമാനത്താവളങ്ങളില്‍

ശുചിത്വം ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികളും അവാര്‍ഡ് നിര്‍ണയത്തിലെ പ്രധാന ഘടകമായി.