23 April 2024 Tuesday

എടപ്പാളില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് ഗൃഹനാഥന് പരിക്കേറ്റു

ckmnews

എടപ്പാളില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു


ഗൃഹനാഥന് പരിക്കേറ്റു


എടപ്പാൾ:വീടിനു മുകളിൽ തെങ്ങു വീണ് ഗൃഹനാഥന് പരിക്കേറ്റു.എടപ്പാൾ കണ്ടനകം GLP സ്കൂളിന് പുറകിൽ താമസിക്കുന്ന രാരംകണ്ടത്ത് പരമേശ്വരൻ നായർ (79)എന്നവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച  ഉച്ചക്ക്  12 മണിയോടെയാണ് അപകടം. ഓടിട്ട വീടിനോടു ചേർന്നുള്ള തെങ്ങ് കടപുഴകി വീടിനു മുകളിൽ വീഴുകയായിരുന്നു. ഓട് തെറിച്ചാണ് പരമേശ്വരന് പരിക്കേറ്റത്.ഇദ്ദേഹത്തെ എടപ്പാളിലെ സ്വക്യാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാര്യ വിജയലക്ഷ്മി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വീടിൻ്റെ മുൻവശം പൂർണ്ണമായും അടുക്കള, മേൽപ്പുര എന്നിവ ഭാഗികമായും തകർന്നു.