28 March 2024 Thursday

ഷെയ്ൻ നിഗം സംവിധായകനാവുന്നു; ആദ്യ സംരഭം റിലീസ് ചെയ്യുന്നത് സ്വന്തം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ

ckmnews

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം 'സംവേർ'  സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് 'സംവേർ'.


26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. സ്കൂൾ നാളുകൾ മുതൽ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരിൽ ഭൂരിപക്ഷവും. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ നിർവഹിച്ചത് ഷെയ്ൻ തന്നെയാണ് നിർവഹിക്കുന്നത്. ഫയാസ് എൻ. ഡബ്ലിയുവും തിരക്കഥാ രചനയിൽ പങ്കാളിയാണ്.