29 March 2024 Friday

ഡി.എൽ.എഡ്. കോഴ്‌സുകളുടെ സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കാൻ നിർദേശം

ckmnews

തിരുവനന്തപുരം: ഡി.എൽ.എഡ്. കോഴ്‌സുകളുടെ സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കാൻ  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഡി.എൽ.എഡിന് പഠിക്കുന്ന കുട്ടികൾക്ക് മറ്റു ബിരുദ കോഴ്‌സുകൾക്ക് ചേരാൻ റ്റി.സി. ലഭ്യമാക്കാനാണ് സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കുന്നത്.


എൻ.സി.റ്റി.ഇ.2014 ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്‌കരിച്ച് സംസ്ഥാനത്ത് നടപ്പിലാക്കിയ ഡി.എൽ.എഡ്. കോഴ്‌സിന് 100 പ്രവൃത്തി ദിനങ്ങൾ ഉൾപ്പെടുന്ന 4 സെമസ്റ്ററുകൾ ആണുള്ളത്. ഇതിൽ 100 ദിനങ്ങൾ ഇന്റേഷിപ്പിനായി നീക്കി വെച്ചിട്ടുണ്ട്. നിലവിലെ നാലാമത്തെ സെമസ്റ്റർ ഡി.എൽ.എഡ്. കോഴ്‌സിന് 45 ദിവസത്തെ ഇന്റേഷിപ്പാണ് വിഭാവനം ചെയ്തിട്ടുള്ളത്.