28 March 2024 Thursday

ഹർത്താൽ; പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. രണ്ടു പേർക്ക് പരിക്ക്..

ckmnews

പോപുലർ ഫ്രണ്ട് ഹർത്താലിൽ വിവിധയിടങ്ങളിൽ കല്ലേറ്.  കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു.


പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച്  കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.