24 April 2024 Wednesday

കോഴിക്കോട് കൊടുവള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിനോദയാത്രാ സംഘത്തിലെ ഏഴ് പേര്‍ക്ക് പരുക്ക്

ckmnews

കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്.

ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്.


ദശീയപാതയില്‍ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം പുലര്‍ച്ചെ 12: 20ന് ആയിരുന്നു അപകടം. കുമ്പിടി സ്വദേശികളായ ജാസിം, രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.