കണ്ണൂരിൽ പെട്രോൾ ബോംബേറ്:കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തി

കണ്ണൂരിൽ പെട്രോൾ ബോംബേറ്:കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തി
കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലു തകർന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിനു മുൻപിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരുക്കേറ്റു. തൃശൂർ മുട്ടിത്തടി സ്വദേശി സിജിക്കാണ് (48) പരുക്കേറ്റത്. ഇദ്ദേഹം ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂരിൽ കാറിനു നേരെ കല്ലേറുണ്ടായി.
രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നൽകി.
സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല റേഞ്ച് ഡിഐജിമാർക്കാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നൽകിയ അറിയിപ്പ്. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എന്‍ഐഎ, എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് പിഎസ്‌സി, കുസാറ്റ് അധികൃതർ അറിയിച്ചു.