23 April 2024 Tuesday

മഞ്ചേരിയിൽ മാധ്യമ പ്രവർത്തകയെ കയേറ്റം ചെയ്ത സംഭവം:ശക്തമായ നടപടി വേണമെന്ന് KMPU ജില്ലാ കമ്മിറ്റി.

ckmnews

മഞ്ചേരിയിൽ മാധ്യമ പ്രവർത്തകയെ കയേറ്റം ചെയ്ത സംഭവം:ശക്തമായ നടപടി വേണമെന്ന് KMPU ജില്ലാ കമ്മിറ്റി.


മഞ്ചേരിയിൽ മാധ്യമ പ്രവർത്തകയെ ബസ് ജീവനക്കാർ കൈയേറ്റം ചെയ്ത സംഭവത്തിൽ കേരള മീഡിയ

പേഴ്സൺസ് യുണിയൻ (കെഎംപിയു) പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തുകയും വനിതാ മാധ്യമ പ്രവർത്തകയെ കൈയേറ്റം ചെയ്യുകയും ചെയ്ത ബസ് ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നുo ജാമ്യമില്ലാത്ത വകുപ്പുകൾ ഉൾപ്പെടുത്തി കേസ് എടുക്കണമെന്നും  

ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈനിലൂടെ നടത്തിയ പ്രതിഷേധ യോഗം 

കോർ കമ്മിറ്റി ചെയർമാൻ വി സെയ്‌ത് ഉദ്ഘാടനം ചെയ്തു. കെഎംപിയു ജില്ലാ പ്രസിഡൻ്റ് ഉമറലി ശിഹാബ് വാഴക്കാട് അധ്യക്ഷനായി.  മാധ്യമ പ്രവർത്തകരുടെ സ്വതന്ത്രാ പ്രവർത്തനത്തിന് സൗകര്യമൊരുക്കുന്ന വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് കാണാനും യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം, ജില്ലാ സെക്രട്ടറി പ്രഗിലേഷ്, ആഷിക്ക് നന്നംമുക്ക്, നൗഷാദ് വട്ടപ്പാറ, ജില്ലാ വൈസ് പ്രസിഡൻ്റ് റാഷിദ് നെച്ചിക്കൽ എന്നിവർ പങ്കെടുത്തു.