29 March 2024 Friday

പേവിഷബാധ നിർമ്മാർജന പദ്ധതിയുടെ ഒന്നാംഘട്ടത്തിന് വട്ടംകുളത്ത് തുടക്കം കുറിച്ചു

ckmnews

പേവിഷബാധ നിർമ്മാർജന പദ്ധതിയുടെ ഒന്നാംഘട്ടത്തിന് വട്ടംകുളത്ത് തുടക്കം കുറിച്ചു


എടപ്പാൾ: പേവിഷബാധ നിർമ്മാർജന പദ്ധതിയുടെ ഒന്നാംഘട്ടത്തിന് വട്ടംകുളത്ത് തുടക്കം കുറിച്ചു.ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് മാണൂരിൽ സംഘടിപ്പിച്ച ക്യാംപ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. വെറ്റിനറി ഡോക്ടർ മനോജ്,ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് വിപുലമായ ക്യാംപ് സംഘടിപ്പിച്ചത്. വീട്ടിലെ വളർത്തു മൃഗങ്ങളായ പട്ടി,പൂച്ച തുടങ്ങിയവക്ക് 15 രൂപ സൗജന്യ നിരക്കിലാണ് ഗ്രാമപഞ്ചായത്ത് വക വാക്സിൻ നൽകി കൊണ്ടിരിക്കുന്നത്. പഞ്ചായത്തിനകത്തെ വളർത്തു മൃഗങ്ങളുള്ള പരമാവതി ആളുകൾ ഇത് പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.