29 March 2024 Friday

എടപ്പാളിൽ മാരക മയക്കുമരുന്ന് എംഡിഎംഎ യുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

ckmnews

എടപ്പാളിൽ മാരക മയക്കുമരുന്ന് എംഡിഎംഎ യുമായി യുവാവ് എക്സൈസിന്റെ പിടിയിൽ


എടപ്പാൾ:മലപ്പുറം ജില്ലയിൽ നടന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തെറ്റിക് മയക്കുമരുന്നുമായി ഒരാൾ കുറ്റിപ്പാലയിലുള്ള പൊന്നാനി എക്‌സൈസ് റേഞ്ചിന്റെ  പിടിയിലായി.എടപ്പാൾ സ്വദേശി മുഹമ്മദ്‌ മർസൂഖ് (22) എന്നയാളാണ് പിടിയിലായത്. പൊന്നാനി റേഞ്ച് പാർട്ടി എടപ്പാൾ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ ആണ് 4.612 ഗ്രാം MDMA യുമായി ഇയാൾ പിടിയിലായത്.ഇയാൾ കഴിഞ്ഞയാഴ്ച്ച ഗോവയിൽ പോയതു മുതൽ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ യ്ക്ക് കാൽലക്ഷത്തിലധികം രൂപ  വിലയുള്ളതായി കണക്കാക്കുന്നു.സിന്തെറ്റിക് മയക്കു മരുന്നു കടത്തിൽ പ്രധാനിയാണ് പിടിയിലായ മുഹമ്മദ്‌ മർസൂഖ് എന്നും ഇയാളുടെ കീഴിൽ ചങ്ങരംകുളം, എടപ്പാൾ, നടുവട്ടം മേഖലയിൽ എംഡിഎംഎ വിതരണം ചെയ്യുന്ന ചെറുമയക്കുമരുന്നു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.പത്തു വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്.പൊന്നാനി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിനീഷ്. ഇ, പ്രിവന്റീവ് ഓഫീസർ ഗണേശൻ. എ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബാബു. എൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെറിൻ. ജെ. ഒ, അനൂപ്. കെ, ശരത്. എ. എസ് എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.