19 April 2024 Friday

മദ്യം വാങ്ങാന്‍ പണം നൽകിയില്ല പുന്നയൂർക്കുളത്ത് മകൻ തീ കൊളുത്തിയ മാതാവ് മരിച്ചു

ckmnews

മദ്യം വാങ്ങാന്‍ പണം നൽകിയില്ല


 പുന്നയൂർക്കുളത്ത് മകൻ തീ കൊളുത്തിയ മാതാവ് മരിച്ചു



പുന്നയൂർകുളം:മദ്യം വാങ്ങാന്‍ പണം നൽകാത്തതിന്റെ പേരിൽ 

മകൻ തീ കൊളുത്തിയ മാതാവ് മരിച്ചു.പുന്നയൂർക്കുളം ചമ്മന്നൂര്‍ ലക്ഷം വീട് കോളനിക്ക് സമീപം താമസിക്കുന്ന തലക്കാട്ടിൽ ശ്രീമതി (75)ആണ്‌ ചികിത്സയിലിരിക്കെ മരിച്ചത്.മദ്യം വാങ്ങാൻ പണം ചോദിച്ച് ദിവസവും ശ്രീമതിയെ ഉപദ്രവിക്കുകയും,വഴക്കിടുകയും ചെയ്തിരുന്ന മകൻ മനോജ് ചൊവ്വാഴ്ച രാത്രിയുണ്ടായ വഴക്കിനിടെ അമ്മയുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.ശ്രീമതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസി ഇവരുടെ മകളെയും, മകൾ വടക്കേക്കാട് പോലീസിലും വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി ശ്രീമതിയെ കുന്ദംകുളം റോയൽ, തൃശൂർ അമല, തൃശൂർ മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും 85% പൊള്ളലേറ്റതിനാൽ പിന്നീട് എറണാംകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിക്കെയാണ് രാത്രിയോടെ ശ്രീമതി മരിച്ചത്.മനോജിനെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു