25 April 2024 Thursday

തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച സംഭവം:പരിക്കേറ്റ യുവതി മരിച്ചു അപകടത്തിൽ പെട്ടത് ചങ്ങരംകുളം സ്വദേശികൾ

ckmnews

തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച  സംഭവം:പരിക്കേറ്റ യുവതി മരിച്ചു


അപകടത്തിൽ പെട്ടത് ചങ്ങരംകുളം സ്വദേശികൾ


ചങ്ങരംകുളം:പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് വാടക വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു.ചങ്ങരംകുളം പള്ളിക്കര സ്വദേശിയും പട്ടിത്തറയിൽ വാടകക്ക് താമസിച്ച് വരികയും ചെയ്തിരുന്ന അമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീന (37) ആണ് മരിച്ചത്.പരിക്കേറ്റ സമദും മകളും ചികിത്സയിലാണ്.


ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ഉഗ്ര ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വീട്ടിൽ നിന്നും പുക ഉയരുന്നതാണ് കണ്ടത്. വീടിനുള്ളിലെ കനത്ത പുകമൂലം രക്ഷാപ്രവർത്തനം വൈകി.വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാനും അരമണിക്കൂർ താമസിച്ചു. റൂമിനകത്തെ വാതിലും ജനലുകളും വസ്ത്രങ്ങളും കത്തിനശിച്ചിരുന്നു.തൃത്താല പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.പരിക്ക് പറ്റിയവരെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഷെറീന രാത്രിയോടെ മരണത്തിന് കീഴടങ്ങി.എഴുപത് ശതമാനത്തോളം പൊള്ളലേറ്റ മകനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


തൃത്താലയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് അബ്ദുൽ സമദ്. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്.അബ്ദുസമദിന് രണ്ട് മക്കളാണ് ഉള്ളത്. അബ്ദുസമദിന്റെ പ്രായമുള്ള ഉമ്മയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന നാല്  സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടർ ലീക്ക് ഉണ്ടായതുമൂലമുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം.കൂടുതൽ പരിശോധനക്കായി വിദഗ്ദർ ഇന്ന് സ്ഥലത്തെത്തും