29 March 2024 Friday

പെരുമ്പിലാവിൽ എൻഐഎ റെയ്ഡ്:പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ കസ്റ്റഡിയിൽ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

ckmnews

പെരുമ്പിലാവിൽ എൻഐഎ റെയ്ഡ്:പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ കസ്റ്റഡിയിൽ


പ്രതിഷേധിച്ച  പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്


പെരുമ്പിലാവ്:സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്. എൻ.ഐ.എ, ഇ.ഡി സംയുക്തമായാണ് പരിശോധന നടത്തുന്നത്. പെരുമ്പിലാവിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തു.


പെരുമ്പിലാവിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളുടെ വീട്ടിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. റൈഡിനിടെ യഹിയ തങ്ങളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. സംഭവ മറിഞ്ഞ് സ്ഥലത്തെത്തി മുദ്രാവാക്യം വിളിച്ച്   പ്രതിഷേധിച്ച എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ പോലീസ് ചാർജ് നടത്തി.


പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പോപുലർ ഫ്രണ്ട് മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവിയുടെ വീട്ടിലും റെയ്ഡ് നടന്നു. പോപുലർ ഫ്രണ്ട് കൊല്ലം മേഖലാ ഓഫിസിലും റെയ്ഡ് നടന്നു. പുലർച്ചെ നാല് മണിയോടെയാണ് എൻ.ഐ.എയുടെ റെയ്ഡ് നടന്നത്.