20 April 2024 Saturday

ഓണക്കാലം കഴിഞ്ഞതോടെ അരിവില കുതിക്കുന്നു; ചില്ലറ വില കിലോക്ക് 60 എത്തി

ckmnews

ഓണക്കാലം കഴിഞ്ഞതോടെ കുതിച്ചുയരുന്ന അരിവിലയില്‍ പോക്കറ്റ് കാലിയായി ജനം. തെക്കന്‍ കേരളത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ജയ അരിക്കു മൊത്ത വില 55 ആയി ഉയര്‍ന്നു.ഓണത്തിനു മുമ്ബ് ഇത് 49 ആയിരുന്നു. ചില്ലറ വില പലയിടത്തും കിലോക്ക് 60 എത്തി. ലോഡിങ് ചെലവുകള്‍ ഉള്‍പ്പെടെ കണക്കുകൂട്ടുമ്ബോള്‍ 60 രൂപക്ക് താഴെ വില്‍ക്കാനാവില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മറ്റു ബ്രാന്‍ഡുകളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. ആന്ധ്രയില്‍നിന്ന് അരി വരുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പറയുന്ന തുക മുന്‍കൂറായി അടച്ചാല്‍ മാത്രമേ കേരളത്തിലേക്കു ലോഡ് അയക്കൂവെന്നാണ് ആന്ധ്രയിലെ മില്‍ ഉടമകളുടെ നിലപാട്.