20 April 2024 Saturday

എസ്എൻഡിപി എടപ്പാൾ യൂണിയന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരു സമാധി ദിനം ആചരിച്ചു.

ckmnews

എസ്എൻഡിപി എടപ്പാൾ യൂണിയന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരു സമാധി ദിനം ആചരിച്ചു.


എടപ്പാൾ:എസ്എൻഡിപിഎടപ്പാൾ യൂണിയന്റെ നേതൃത്വത്തിൽ 75-ാമത് ശ്രീ നാരായണ ഗുരു സമാധി ദിനം വിപുലമായി ആചരിച്ചു.യൂണിയൻ ഓഫീസ്സിൽ വച്ച് നടന്ന ചടങ്ങിൽ ഗുരുദേവന്റെ ഛായാചിത്രത്തിനു മുമ്പിൽ ഗുരുപൂജ, പുഷ് പാർച്ചന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയും ഉണ്ടായി.ചടങ്ങുകൾക്ക് ശേഷം പ്രസാദം  വിതരണം ചെയ്തു. സമാധി ചടങ്ങുകൾക്ക് ശേഷം യൂണിയൻ അട്മിനിശ്ട്രെറ്റർ സർ, ഡോ: കെ.വി.കൃഷ്ണൻ നേതൃത്വം നൽകി ഷൈൻ ബാലൻ, വിജയൻ പത്തായ പറമ്പിൽ, പ്രജിത്ത് തേറയിൽ, അജയൻ അതളൂർ, സതീശൻ കൂട്ടത്ത് , പ്രേമൻ കോട്ടയപ്പാട്ട്, സുദാഗരൻ നന്നംമുക്ക് , തിലകൻ തുയ്യം . വനിത സംഘം ജയന്തി കുമാരൻ, പ്രിയ,ഷൈനി എന്നിവർ പ്രാർത്തനക്ക് നേതൃത്വം നൽകി