19 April 2024 Friday

കോവിഡ് കാലഘട്ടത്തിലും കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വർണാഭമായി*

ckmnews

*കോവിഡ് കാലഘട്ടത്തിലും കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വർണാഭമായി*


ചങ്ങരംകുളം:കക്കിടിപ്പുറം അൽ ഫലാഹ് എ എം എം ഇംഗ്ലീഷ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി തന്നെ നടന്നു കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് വളരെ കുറച്ച് അദ്ധ്യാപകർ മാത്രമാണ് സ്കൂളിൽ എത്തിയത് എങ്കിലും ബാക്കി അധ്യാപകർക്കും  വിദ്യാർത്ഥികൾക്കും ഓൺലൈൻ വഴി ലൈവ് ആയി തന്നെ പരിപാടികൾ വീക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യം ഒരുക്കിയിരുന്നു. 

സ്കൂൾ മാനേജർ ഉമ്മർ തലാപ്പിൽ പതാക ഉയർത്തി. പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ കുമരനെല്ലൂർ,അൽ ഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ സി കെ ബാപ്പിനു ഹാജി, പി ടി എ പ്രസിഡണ്ട്‌ ഫാറൂഖ് തലാപ്പിൽ, വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ, ഇബ്രാഹിംകുട്ടി ഹസനി, ഷാഫി വാഫി തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. തുടർന്ന് വിദ്യാർത്ഥികൾ ഓൺലൈൻ വഴി വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. മൂന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരവും നടന്നു.