29 March 2024 Friday

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു

ckmnews

കര്‍ഷകര്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് ഒരുങ്ങുന്നത്.  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി, സബ്‌സിഡിയുള്ള ഡീസല്‍ സ്കീമുകള്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്കായുള്ള പദ്ധതികളാണ്.കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനായി ബാങ്കില്‍ പോകേണ്ടി വരില്ല എന്ന് കേള്‍ക്കുമ്ബോള്‍ കര്‍ഷകര്‍ തീര്‍ച്ചയായും സന്തോഷിക്കും. രാജ്യത്തെ കര്‍ഷകരുടെ സാമ്ബത്തിക ക്ഷേമത്തിനും പിന്തുണയ്‌ക്കുമായി ആരംഭിച്ച കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇനി ഡിജിറ്റലാകും. കര്‍ഷകര്‍ക്ക് അതിവേഗം വായ്പ ലഭ്യമാക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റലാക്കുന്ന പദ്ധതിക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഫെഡറല്‍ ബാങ്കും തുടക്കം കുറിച്ചു.