20 April 2024 Saturday

പഞ്ചവാദ്യകലാകാരന്‍മാര്‍ സ്വാതന്ത്രദിനം ആചരിച്ചു

ckmnews

പഞ്ചവാദ്യകലാകാരന്‍മാര്‍ സ്വാതന്ത്രദിനം ആചരിച്ചു


എടപ്പാള്‍:പഞ്ചവാദ്യകലാകാരന്‍മാര്‍ സ്വാതന്ത്രദിനം ആചരിച്ചു.ശനിയാഴ്ച )പരിയപ്പുറത്തു നടന്ന സ്വാതന്ത്രദിന ചടങ്ങിൽ പഞ്ചവാദ്യ കലാകാരൻ സന്തോഷ്‌ ആലംകോട് പതാക ഉയർത്തുകയും, യോഗത്തിൽ വിദേശീയരോട് സന്ധിയില്ലാ സമരം ചെയ്തു സ്വാതന്ത്ര്യം നേടിയത് പോലെ നമ്മുടെ മനസ്സിലെ തിന്മയെ അകറ്റി നന്മയെ കുടിയിരുത്തണമെന്നും, മനസ്സിലെ ജാതീയതയേ യും, വർഗ്ഗീയതയേ യും അകറ്റണമെന്നും അഭ്യർത്ഥിച്ചു.യോഗത്തിൽ വിജയൻ പി  പി, മണികണ്ഠൻ ആനക്കര, ജേക്കബ് മാസ്റ്റർ, ശിവാനന്ദൻ പി പി, ജയേഷ്, മുസ്തഫ, രമേഷ്, രഘു, ശശി എന്നിവർ പ്രസംഗിച്ചു.