29 March 2024 Friday

തിരൂരിലും താനൂരിലും വൻ മയക്കുമരുന്ന് വേട്ട : ചമ്രവട്ടം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

ckmnews

തിരൂർ: മയക്കുമരുന്ന് വില്പന നടത്തുന്ന മൂന്നംഗസംഘത്തെ തിരൂർ പോലീസ് പിടികൂടി. ചമ്രവട്ടം നക്കിയത്ത് ബഷീർ (37), തെക്കഞ്ചേരി സുധീഷ് (32), മുളക്കൽ ശൈലേഷ് (27) എന്നിവരെയാണ് കാറിൽ മയക്കുമരുന്ന് കടത്തവേ താഴെപ്പാലത്ത് തിരൂർ സി.ഐ. ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

ഇവരിൽനിന്നും ഒൻപത് ഗ്രാം എം.ഡി.എം.എ.യും 25 ചെറു പായ്ക്കറ്റുകളിലായി ബ്രൗൺഷുഗറും പിടിച്ചെടുത്തു.


ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടെത്തിച്ച മയക്കുമരുന്നുമായി വരുംവഴിയാണ് പ്രതികൾ പിടിയിലായത്.