20 April 2024 Saturday

നസ്ലെന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയിൽ നിന്ന്

ckmnews

യുവനടൻ നസ്ലെന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് യുഎഇയിൽ നിന്നാണെന്ന് പോലീസ്. അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് പോലീസ് കത്തു നൽകി.


കഴിഞ്ഞ ദിവസമാണ് നസ്ലെൻ വ്യാജ ഐഡിക്കെതിരേ പോലീസിൽ പരാതി നൽകിയത്. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു.