25 April 2024 Thursday

സ്കൂൾ വിട്ടെത്തി വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങി; മലപ്പുറം കോഡൂരില്‍ അഞ്ചാം ക്ലാസ്സുകാരന്‍ മുങ്ങി മരിച്ചു..

ckmnews

മലപ്പുറം കോഡൂര്‍ ഒറ്റത്തറയില്‍ അഞ്ചാം ക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.  ഒറ്റത്തറ സ്വദേശി  അബ്ദുല്‍ മുനീറിന്റെ മകന്‍ മുഹമ്മദ് ഹാസിര്‍(11)ആണ് വീടിനടുത്തെ പഞ്ചായത്ത് കുളത്തില്‍ മുങ്ങി മരിച്ചത്.

ചെമ്മങ്കടവ് ജി.എം.യു.പി സ്‌കൂള്‍  വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ വിട്ട്  വൈകുന്നേരം കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. വൈകുന്നേരം മദ്രസയില്‍പോകാന്‍ സമയത്തും കുട്ടി തിരിച്ചുവരാത്തതിനാല്‍ മാതാവ് അന്വേഷിച്ചപ്പോഴാണ് വൈകിട്ട് 5.30 ഓടെയാണ് കുളത്തില്‍ മരിച്ചനിലയില്‍  കണ്ടത്.