29 March 2024 Friday

സിയാൻ അൽഷിഫ ദന്തൽ ക്ലിനിക് & ഹെയർ ട്രാൻസ്പ്ലാന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

ckmnews

സിയാൻ അൽഷിഫ ദന്തൽ ക്ലിനിക് & ഹെയർ ട്രാൻസ്പ്ലാന്റ്  സെന്റർ ഉദ്ഘാടനം ചെയ്തു


പാലപ്പെട്ടി:പി എച്ച് സിക്ക്‌ സമീപം അത്യാധുനിക സംവിധാനങ്ങളോടു കൂടി സിയാൻ അൽഷിഫ ദന്തൽ ക്ലിനിക് & ഹെയർ ട്രാൻസ്പ്ലാന്റ്  സെന്റർ പ്രാരംഭം കുറിച്ചു.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫയുടെ അധ്യക്ഷതയിൽ ടി എൻ പ്രതാപൻ എം പി  ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത്  മെമ്പർ എ കെ സുബൈർ, സലീം കോടത്തൂർ എന്നിവർ മുഖ്യ അതിഥികളായി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ ടി എച്ച്,മുസ്തഫ, സുനിൽദാസ് , റംഷാദ് സൈബർമീഡിയ, ഡോ: ഹാജി അബ്ദുള്ള, ഡോ:ഹസ്ന നർമീൻ എന്നിവർ ആശംസകൾ നേർന്നു. അക്കു മാസ്റ്റർ സ്വാഗതവും ഡോ :മുഹമ്മദ് ആഫിൽ  നന്ദിയും പ്രകാശിപ്പിച്ചു